മഹാബലിപുരത്ത് എത്തിയ ചൈനീസ് പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചത് ഷർട്ടും മുണ്ടുമുടുത്ത്

0
222

ഇന്ത്യയും ചൈനയും തമ്മിലുള്ള ഉച്ചകോടിയിൽ പങ്കെടുക്കാനായി തമിഴ് നാട്ടിലെ മഹാബലിപുരത്ത് എത്തിയ ചൈനീസ് പ്രസിഡന്റ് ഷി – ജിൻ പിംഗിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചത് മുണ്ടും ഷർട്ടും ഉടുതുകൊണ്ടാണ്. മഹാബലി പുരത്തെ അദ്ഭുതകരമായ കാഴ്ചകൾ പ്രധാനമന്ത്രി അദ്ദേഹത്തെ അവിടം ചുറ്റി നടന്നുകൊണ്ട് കാണിച്ചു.

ഇന്ത്യയുമായി അനൗപചാരികമായി കൂടിക്കാഴ്ചയ്ക്കായി ഉച്ചകഴിഞ്ഞാണ്‌ അദ്ദേഹം എത്തിയത്. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ തമിഴ്നാട് മുഖ്യമന്ത്രിയായ പളനി സ്വാമിയും ഗവർണർ ബൻവാരിലാൽ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. മഹാബലിപുരത്തുള്ള താജ് ഹോട്ടലിലാണ് അദ്ദേഹത്തിന് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here