ചൈനയ്ക്ക് വൻതിരിച്ചടി നൽകികൊണ്ട് 200 ഓളം യു എസ് കമ്പനികൾ ഇന്ത്യയിലേക്ക്

0
1142

പ്രമുഖ ആഗോള കമ്പനികൾ ചൈനയിൽ നിന്നും വിട്ടുമാറി ഇന്ത്യയിലേക്ക് ഉല്പാദന കേന്ദ്രം മാറ്റാൻ പോകുന്നു. 200 ഓളം യു എസ് കമ്പനികൾ ഇക്കൂട്ടത്തിൽ ഉണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരപരമായ കാര്യത്തിൽ സ്വരച്ചേർച്ച നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചൈനയെ ഞെട്ടിച്ചു കൊണ്ടുള്ള ഈ തീരുമാനം.

ഇന്ത്യയിൽ കോർപ്പറേറ്റ് നികുതി കുറച്ചതും ഇന്ത്യയ്ക്ക് ഇത്തരം കാര്യങ്ങളിൽ ഗുണം ചെയ്തു. അതിനാൽ പുതിയതായി ഇന്ത്യയിൽ തുടങ്ങുന്ന കമ്പനികൾക്ക് 15 ശതമാനം നികുതി കുറച്ചിരുന്നു. ഈ നിരക്ക് മലേഷ്യ, ചൈന, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളെക്കാൾ കുറവാണു. ഈ സാഹചര്യത്തിലാണ് ആപ്പിൾ ഉൾപ്പെടെ ഉള്ള യു എസ് കമ്പനികൾ ഇന്ത്യയിലേക്ക് വരൻ താല്പര്യം പ്രകടിപ്പിച്ചത്. കൂടാതെ ചൈനയിൽ നിന്നും നിരവധി കമ്പനികൾ വിട്ടുപോകുകയുമാണ്.

ജപ്പാൻ വാച് കമ്പനിയായ സിറ്റിസൺ ചൈനയിൽ നിന്നും കമ്പനി നിർത്തി അടുത്തിടെ പോയിരുന്നു. ഇത്തരം നടപടികൾ ചൈനയെ ശക്തമായ രീതിയിൽ ബാധിക്കും. അമേരിക്കയിൽ നടന്ന ഹൗഡി മോദി പ്രോഗ്രാം ഇന്ത്യയ്ക്ക് ഒരുപാട് ഗുണം ചെയ്തു. ഇന്ത്യയോടുള്ള വിദേശ ശക്തികളുടെ ആത്മവിശ്വാസം വർധിച്ചു. അതിന്റെ ഒക്കെ ഫലം കൂടിയാണ് ഈ കാണുന്നത് എന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here