നിങ്ങൾക്കറിയില്ലേ റാണാ പ്രതാപ് എന്ന മാവീരനെ കുറിച്ച്, ധീരനിൽ ധീരനായ രജപുത്ര രാജാവിനെ കുറിച്ച്…???

0
466

ഒരുവേള മുഗളരോട് യുദ്ധത്തിൽ പരാജയപ്പെട്ട റാണാ പ്രതാപൻ ആരവല്ലി കുന്നുകൾക്കിടയിൽ മറഞ്ഞിരുന്നു. അവിടുത്തെ വനവാസി സമൂഹത്തെ കൂട്ട് പിടിച്ചു സൈന്യമുണ്ടാക്കി. മുഗളരോട് പടപൊരുതി…!!

രാജ്യം വെടിഞ്ഞ്, രാജകൊട്ടാരത്തിലെ സുഖസമൃദ്ധമായ ജീവിതവും ത്യജിച്ച പ്രതാപന് വരണ്ടുണങ്ങിയ ആ ഭൂമിയിലെ പുൽച്ചെടികളുടെ പൂവുകൾ അരച്ചെടുത്തത് മാത്രമായിരുന്നു ഭക്ഷണം…!!

എന്നിട്ടും…

എണ്ണത്തിൽ വളരെ കുറവായിരുന്നിട്ടും തന്റെ സിരകളിൽ ഒഴുകിയ ക്ഷാത്ര വീര്യം കൊണ്ട് കടൽ പോലെ പരന്ന മുഗൾ സാമ്രാജ്യത്തിനോട് യുദ്ധം ചെയ്ത് അവരെ നിലംപരിശാക്കിയവനാണ് റാണാ പ്രതാപ്…!!

അന്ന് അദ്ദേഹത്തിനൊപ്പം ഒരു സന്തത സഹചാരിയുമുണ്ടായിരുന്നു…

ശ്രദ്ധിച്ചു കേൾക്കൂ ആ കുളമ്പടികൾ നിങ്ങൾ കേൾക്കുന്നില്ലേ??

അത് അവന്റെയാണ്…!!

അഴകിലും അളവിലും ഒത്ത, ശരവേഗം കൊണ്ട ചേതകിന്റേത്…!!

റാണാ പ്രതാപിന്റെ മർവാരി കുതിരയുടേത്…!!

ചെറുപ്രായത്തിലെ കൊട്ടാരത്തിൽ എത്തിയതാണ് ചേതക്.റാണാ പ്രതാപനും ചേതകും ഒരുമിച്ചു തന്നെയാണ് വളർന്നു വന്നതും.ചേതകിനെ അടക്കുവാൻ പ്രതാപിന് അല്ലാതെ മറ്റാർക്കും കഴിയുമായിരുന്നില്ല.

അവന്റെ അവസാന യുദ്ധമായിരുന്ന ഹൽഡി ഘട്ടിലേത്.മുഗൾ രാജാവ് അക്ബറിന്റെ വിശ്വസ്തനായ രാജാവും സദസ്സിലെ നവരത്നങ്ങളിൽ ഒരുവാനുമായ രാജാ മൻ സിംഗുമായി യുദ്ധം നടക്കുന്നു.മുഗൾ പടയിലെ ആനകളെ ഭ്രമിപ്പിക്കാൻ കുട്ടിയാനയുടേത് പോലുള്ള ആവരണം ചേതകിനെ ധരിപ്പിച്ചിരുന്നു.സൈന്യത്തിന് നടുവിലൂടെ അവൻ ശരവേഗത്തിൽ പാഞ്ഞു വന്ന് മൻ സിംഗിനെ വഹിച്ചിരുന്ന ആനയുടെ മസ്തകത്തിൽ ചവുട്ടി നിന്നു.ഞൊടിയിടയിൽ റാണാ പ്രതാപ് മൻ സിംഗിനെ വക വരുത്തുവാൻ വാൾ വീശിയെങ്കിലും അത് ലക്ഷ്യം തെറ്റി ആനയുടെ ചട്ടക്കാരന് മേൽ കൊള്ളുകയും അയാൾ കൊല്ലപ്പെടുകയും ചെയ്‌തു.ഇതിനിടയിൽ ആനയുടെ തുമ്പിയിൽ ഘടിപ്പിച്ചിരുന്നു മൂർച്ചയേറിയ ആയുധം കൊണ്ട് ചേതകിന്റെ കാലിന് ഗുരുതരമായ പരിക്കേറ്റുവെങ്കിലും തന്റെ യജമാനൻ അപകടത്തിലാണെന്നു മനസിലാക്കിയ ചേതക് റാണാ പ്രതാപനേയും കൊണ്ട് യുദ്ധമുഖത്തു നിന്നും ഓടി മറഞ്ഞു.

കുറെ ഏറെ ഓടിയതിന് ശേഷം അമിതമായ രക്തസ്രാവം മൂലം ചേതക് കുഴഞ്ഞു വീണു.തന്റെ പ്രിയ യജമാനന്റെ സമക്ഷം അവൻ അന്ത്യശ്വാസം വലിച്ചു.ചേതക് അങ്ങേയറ്റം ബുദ്ധിമാനും വീരനും തന്റെ യജമാനനോട് കൂറുള്ളവനുമായിരുന്നു.

അവനു വേണ്ടി ആ മണ്ണിൽ ഒരു സമാധിയുണ്ട്.എന്നിരുന്നാലും രാജസ്ഥാൻ ജനതയുടെ നാടോടി പാട്ടുകളിലൂടെയും കഥകളിലൂടെയും അവൻ ഇന്നും ജീവിക്കുന്നു..!!

LEAVE A REPLY

Please enter your comment!
Please enter your name here