ശബരിമലയിൽ സർക്കാർ എത്രെത്തോളം സുരക്ഷ വീഴ്ചകൾ നടത്തുന്നുണ്ടെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇത്: ഉമേഷ്‌ സി ജി ഇടപ്പാവൂർ എഴുതുന്നു

0
454

ബിജെപി നേതാവ് കെ സുരേന്ദ്രന്റെത്‌ എന്ന പേരിൽ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ വ്യാജമോ ശരിയോ എന്നുള്ള തർക്കങ്ങൾ അവിടെ നിൽക്കട്ടെ, ആ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് ക്യാമറ പമ്പ മുതൽ സന്നിധാനം വരെയുള്ള വിവിധ ഭാഗങ്ങളിൽ പോലീസ് സ്ഥാപിച്ചിരിക്കുന്ന അത്യാധുനിക ക്യാമറകളാണ്.
പത്തനംതിട്ട കളക്ടറേറ്റിൽ നിന്നും തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് നിന്നും ഈ ക്യാമറ പകർത്തുന്ന ദൃശ്യങ്ങളും ശബ്ദംവും കാണുവാനും കേൾക്കുവാനും കഴിയും. അതീവസുരക്ഷാ മേഖലയായ ഈ പ്രദേശത്തെ പോലീസിന്റെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശബരിമലയുടെ സുരക്ഷയ്ക്ക് എത്രത്തോളം വില സംസ്ഥാനത്തെ പോലീസ് നൽകുന്നുണ്ട് എന്നതിന് തെളിവാണ്.

ശബരിമലയ്ക്ക് നേരെ നിരവധി ആക്രമണഭീഷണി ഉണ്ട് എന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും പലകുറി റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ ഗുരുതരമായ സുരക്ഷാ ഭീഷണിയുള്ള ഒരു പ്രദേശത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അതും പോലീസ് സ്ഥാപിച്ചിരിക്കുന്ന അത്യാധുനിക ക്യാമറയിലെ ദൃശ്യങ്ങൾ പുറത്ത് ആളുകൾക്ക് ലഭ്യമാകുന്നത്. ആശങ്കയും ഭയത്തോടും കൂടി മാത്രമേ നോക്കിക്കാണുവാൻ കഴിയുള്ളൂ. രാഷ്ട്രീയ താൽപ്പര്യത്തിനായി ഇത്തരത്തിലുള്ള ദൃശ്യങ്ങൾ ചോർത്തി കൊടുക്കുന്ന ആളുകൾ മറ്റ് പല ആവശ്യങ്ങൾക്കും ഇത്തരത്തിലുള്ള നീക്കം നടത്തി കൂടാ എന്നില്ല.

സുരേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങൾ ശരിയോ തെറ്റോ എന്നതല്ല ഇവിടെ ചർച്ച ആവേണ്ടത് ഇത്തരത്തിൽ അതീവ ഗൗരവത്തോടെ കൂടി മാത്രം കൈകാര്യം ചെയ്യേണ്ട വിഭാഗത്തിൽനിന്ന് ദൃശ്യങ്ങൾ എങ്ങനെ പുറത്തു പോയി എന്നതാണ് എന്തായാലും പത്തനംതിട്ട കളക്ടറേറ്റിലെ അതല്ലെങ്കിൽ സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്നോ ശബരിമല സന്നിധാനത്തെ ആധുനിക കൺട്രോൾ റൂമിൽ നിന്നോ മാത്രമേ ഈ ദൃശ്യങ്ങൾ പുറത്തു പോകാൻ വഴിയുള്ളൂ, ചുരുക്കിപ്പറഞ്ഞാൽ പോലീസിലെ ഉന്നതർ അറിയാതെ ഈ ദൃശ്യങ്ങൾ പുറത്തേക്ക് പോകില്ല. ഭക്തരുടെ സ്വകാര്യതയ്ക്കും ശബരിമലയുടെ സുരക്ഷയ്ക്കും സംസ്ഥാന പോലീസ് യാതൊരുവിധ വിലയും കൽപ്പിക്കുന്നില്ല എന്നതിന് ഉത്തമ തെളിവാണ് ഈ പ്രചരിക്കുന്ന ദൃശ്യങ്ങൾ. ഒരിക്കൽ കൂടി പറയട്ടെ k സുരേന്ദ്രന്റേത് എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ യാഥാർത്ഥ്യം എന്താണെന്ന് എനിക്കറിയില്ല പക്ഷേ ഈ ഈ ദൃശ്യങ്ങൾ പുറത്തു വന്നതിനെ പറ്റി വിശദമായ അന്വേഷണം അനിവാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here