ചിറ്റാർ പഞ്ചായത്തിലെ വയ്യാറ്റുപുഴയിലാണ് ഈ രംഗം നടന്നത്

0
1185

കെ എസ് എത്തുന്നതിനു മുന്നേ ഞാൻ അവിടെ എത്തിയിരുന്നു. മലമുകളിലുള്ള ഒരു പോയിന്റിലെ സ്വീകരണം കഴിഞ്ഞ് അദ്ദേഹം വരാൻ അൽപ്പം സമയമെടുക്കുമെന്ന് അറിയാവുന്നത് കൊണ്ട് ജംക്ഷനിലുള്ള ഒരു ചെറിയ ചായക്കടയിൽ ചായ കുടിക്കാൻ പോയതായിരുന്നു ഞാൻ.. ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ഈ അമ്മ കടയിലെ ചേച്ചിയോട് വളരെ വിഷമത്തോടെ പറയുന്നത് കേട്ടു..

“എനിക്കൊന്ന് അടുത്ത് കാണണമെന്നുണ്ട്, പണി കഴിഞ്ഞ് വരുന്ന വഴിയാ, നല്ലയൊരു തുണി പോലും ഉടുത്തിട്ടില്ല. എങ്ങനാ അവിടേക്ക് ചെല്ലുന്നത് ”

കേട്ടപ്പോൾ കാര്യം അന്വേഷിച്ചു..
കെ എസിനെ അടുത്തൊന്നു കാണണം, പക്ഷെ നല്ല വസ്ത്രങ്ങൾ അല്ലാത്തത് കൊണ്ട് ചെല്ലാനൊരു മടി..

വളരെ നിർബന്ധിച്ചാണ് ഈ അമ്മയെ സ്വീകരണ സ്ഥലത്തേക്ക് കൊണ്ട് ചെന്നത്..
അൽപ്പസമയത്തിനുള്ളിൽ വഴിനീളെ ആവേശം വിതറി തുറന്ന വാഹനത്തിൽ കെ.എസ് വന്നിറങ്ങി…

നേരെ ചെന്നു പറഞ്ഞു വൻ ജനക്കൂട്ടത്തിനിടയിൽ ഒതുങ്ങി നിന്ന ഈ അമ്മയുടെ കാര്യം..
മറുപടി പ്രസംഗം കഴിഞ്ഞയുടനെ കെ.എസ് തന്നെ പൊതിഞ്ഞ ജനക്കൂട്ടത്തെ സ്നേഹപൂർവ്വം ഒഴിവാക്കി ആ അമ്മയുടെ അടുത്തേക്കാണ് ചെന്നത്.. അവരെ ആശ്ലേഷിച്ചു… കുശലം ചോദിച്ചു…

അവരുടെ മുഖത്തെ തിളക്കം കാണൂ…

അവിടെയുണ്ടായിരുന്ന എല്ലാവരുടെയും സ്നേഹവാത്സല്യങ്ങൾ ഏറ്റു വാങ്ങി കെ എസ് വാഹനത്തിലേക്ക് കയറാൻ പോയപ്പോൾ ആ അമ്മ പറയുന്നു…

“എന്റയ്യപ്പന് വേണ്ടി ജയിലിൽ കിടന്ന മോനാണ്.. നല്ലതേ വരൂ… “

LEAVE A REPLY

Please enter your comment!
Please enter your name here