ശബരിമലയിൽ വിമാനത്താവളം കൊണ്ടുവരാനുള്ള ശ്രമവുമായി പിണറായി സർക്കാർ

0
589

ശബരിമലയിൽ വീണ്ടും വിമാനത്താവളം കൊണ്ടുവരാനുള്ള ശ്രമവുമായി പിണറായി സർക്കാർ രംഗത്ത്. ഇതിന്റെ ഭാഗമായി തർക്ക ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റടുക്കാൻ ഉള്ള ശ്രമത്തിലാണ് സർക്കാർ. തർക്കഭൂമി തിരിച്ചു പിടിക്കാൻ വേണ്ട നിയമ നടപടികാൾക്കായി ഉള്ള കാര്യങ്ങൾ ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.

നടപടികൾ എത്രെയും വേഗത്തിലാക്കാനും മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 77 പ്രകാരം കോടതിയിൽ നഷ്ട പരിഹാരതുക കെട്ടിവെച്ചു വേണം ഭൂമി ഏറ്റെടുക്കാൻ. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടുനൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ബിലീവിയേഴ്സ് ചർച് കൗൺസിൽ നേരെത്തെ പറഞ്ഞിരുന്നു.

കോടതി ഉത്തരവ് പ്രകാരം ഭൂമി ബിലീവിയേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലാണ്. എന്നാൽ ബിലീവിയേഴ്സ് ചർച് തങ്ങളുടെ നിലപാടിൽ വിമാനത്താവളം കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യെക്തമാക്കിയിരുന്നു. തങ്ങളുടെ പേരിൽ ഉള്ള ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവർ വ്യെക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here