കൈവശഭൂമി സംഭവത്തിൽ റവന്യൂ മന്ത്രിയെ വെല്ലുവിളിച്ചു കൊണ്ട് എം എം മണി

0
372

കെ എസ് ഇ ബിയുടെ കൈവശഭൂമി രാജാക്കാട് സഹകരണ ബാങ്കിന് നൽകിയ സംഭവത്തിൽ റവന്യൂ വകുപ്പ് മന്ത്രിയ്ക്ക് അന്വേഷണത്തിൽ ഉത്തരവ് ഇടണം അധികാരമില്ലെന്ന് മന്ത്രി എം എം മണി. അന്വേഷണം തുടരട്ടെ എന്നും ബാക്കിയുള്ള കാര്യങ്ങൾ തനിക്ക് നോക്കാൻ അറിയാമെന്നും പറഞ്ഞുകൊണ്ട് മന്ത്രിയായ ഇ ചന്ദ്രശേഖറിനെ എം എം മണി വെല്ലുവിളിക്കുക ആയിരുന്നു. തന്റെ മരുമകനായ വി എ കുഞ്ഞുമോനല്ല അനുമതിയ്ക്ക് സമീപിച്ചതെന്നും സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ആണ് അനുമതിയ്ക്ക് സമീപിച്ചതെന്നും മാണി പറഞ്ഞു. സംഭവത്തിൽ ജില്ല കളക്ടർ റവന്യൂമ

യുടെ നിർദേശ പ്രകാരമാണ് അന്വേഷണം നടത്തുന്നത്. കൂടാതെ ഒരാഴ്ചയ്ക്കകം സംഭവത്തിന്റെ റിപ്പോർട്ട്‌ മന്ത്രിയ്ക്ക് സമർപ്പിക്കണമെന്നാണ് നിർദേശം. പൊന്മുടി അണക്കെട്ടിന് സമീപത്തായുള്ള ഇരുപത്തി ഒന്ന് ഏക്കർ ഭൂമിയാണ് രാജാക്കാട് സഹകരണ ബാങ്കിന് നൽകിയത്. ഈ ബാങ്കിന്റെ പ്രസിഡന്റ് ആണ് എം എം മണിയുടെ മരുമകനായ വി എ കുഞ്ഞുമോൻ. സിപിഎം ഇടുക്കി ജില്ല കമ്മറ്റി അംഗം കൂടിയാണ് വി എ കുഞ്ഞുമോൻ

LEAVE A REPLY

Please enter your comment!
Please enter your name here