സന്ദീപാനന്ദ ഗിരിയുടെ കാർ കത്തിച്ചത് പുറത്ത് നിന്നുള്ളവർ അല്ലെന്നും ആ സമയം ക്യാമറ ഓഫ്‌ ചെയ്‌തെന്നും സൂചനകൾ

0
2398

സന്ദീപാനന്ദ ഗിരിയുടെ കാർ കത്തിച്ചത് പുറത്ത് നിന്നുള്ളവർ അല്ലെന്നുള്ള സൂചനകൾ നൽകികൊണ്ട് മുൻ അന്വേഷണ സംഘം. കൂടുതൽ അന്വേഷണം നടത്തിയാൽ ഹോംസ്റ്റെയിൽ ഉള്ളവർ കുടുങ്ങും എന്ന് കണ്ടുകൊണ്ടാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ സർക്കാർ നിർദേശിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 27 നാണു സന്ദീപാനന്ദ ഗിരിയുടെ ഹോംസ്റ്റേയ്ക്ക് തീയിട്ടത്.

ഈ സമയത്ത് ഹോംസ്റ്റേയിലെ സി സി ടി വി ക്യാമറ ഓഫ്‌ ആയതും കത്തിയ കാറിന്റെ ഇൻഷുറൻസ് തലേദിവസം തീർന്നതും കൂടുതൽ സംശയം ഉളവാക്കുന്നുണ്ട്. തീപിടുത്തം ഉണ്ടായ സമയത്ത് അവിടെ എത്തിയ ക്യാമറമാൻ ആരാണെന്നു അറിയാൻ വേണ്ടി സന്ദീപാനന്ദ ഗിരിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ചോദ്യം ചെയ്താൽ കൂടുതൽ കുടുക്കിൽ ആകുമെന്ന് കണ്ടാണ് സന്ദീപാനന്ദ ഗിരി സർക്കാരുമായി ബന്ധപ്പെട്ടുകൊണ്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ഉള്ള തീരുമാനം എടുത്തതും കൈമാറിയതും.

ഹോംസ്റ്റേyude സമീപത്തുള്ള കരമനയാർ നീന്തിയാണ് തീയിട്ടതെന്നു ഉള്ള സംശയങ്ങൾ ഉയർന്നു വന്നെങ്കിലും അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചില്ല. സംഭവം ബിജെപിയുടെ മേൽ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് ശരിക്കും നടന്നത്. എന്നാൽ അന്വേഷണ സംഘത്തിന് വേണ്ട രീതിയിലുള്ള തെളിവുകൾ കിട്ടാഞ്ഞതിനാൽ കുറ്റക്കാർ അല്ലാത്തവരെ അറെസ്റ്റ്‌ ചെയ്യാനാകില്ലെന്നുള്ള നിലപാട് അറിയിക്കുക ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here