ഇന്ത്യയുടെ അതിർത്തി പാക് വിമാനങ്ങൾ കടന്നാൽ അത് അവസാന കടക്കൽ ആയിരിക്കുമെന്ന് മുന്നറിയിപ്പുമായി ഇന്ത്യ

0
3894

ഇന്ത്യ പുൽവാമ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയ സാഹചര്യത്തിൽ ഇന്ത്യക്ക് നേരെ ആക്രമണം നടത്തുമെന്ന് പറയുന്ന പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകികൊണ്ട് ഇന്ത്യ.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. പാക്കിസ്ഥാനെ ലോക രാജ്യങ്ങൾ വരെ കൈവിട്ട അവസ്ഥയാണ് ഈ സാഹചര്യത്തിൽ ഇന്ത്യക്ക് ലോകത്തിലെ ശക്തി രാജ്യങ്ങളുടെ ഫുൾ സപ്പോർട്ടുമുണ്ട്.

പാക്കിസ്ഥാന്റെ കൈയിൽ തിരിച്ചടിക്കാനുള്ള വേണ്ടവിധത്തിലുള്ള ആയുധങ്ങളോ പോർ വിമാനങ്ങളോ ഇല്ലാത്ത അവസ്ഥയുമാണ്. ചൈനയിൽ നിന്നും പാക്കിസ്ഥാൻ വാങ്ങിയ നിരവധി പോർ വിമാനങ്ങൾ അടുത്തിടെ തകർന്നു വീണിരുന്നു. എഫ് 7 പി. ജി പോർ വിമാനങ്ങളാണ് തകർന്ന് വീണത്.

അതിൽ പൈലറ്റ് മരിക്കുകയും ചെയ്തിരുന്നു. ഇപ്പോളത്തെ സാഹചര്യത്തിൽ ഇന്ത്യയെ പോലെ ഒരു രാജ്യത്തെ അക്രമിക്കാനായുള്ള ശേഷി പാകിസ്ഥാനില്ലന്നുള്ള കാര്യമാണ് മനസിലാകുന്നത്. ഇന്ത്യയുടെ അതിർത്തി സുരക്ഷ വൻശക്തമാക്കിയിട്ടുണ്ട്. അതിർത്തി കടന്നാൽ പാക് വിമാനത്തിന് തിരിച്ചു പോക്കില്ല എന്നാണ് സൈന്യം പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here