ശരത് പവാറിനെതിരെ ആഞ്ഞടിച്ചുകൊണ്ട് അമിത് ഷാ

0
367

മഹാരാഷ്ട്രടെയും ആർട്ടിക്കിൾ 370 തമ്മിലുള്ള ബന്ധത്തെ കുറിച്ച് ബിജെപിയെ ചോദ്യം ചെയ്ത എൻ സി പി അധ്യക്ഷൻ ശരത് പവാറിനെതിരെ ആഞ്ഞടിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശരത് പവാറിന് വോട്ടിനോടുള്ള അത്യാർത്തി മൂലം തിമിരം പിടിച്ചെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു സംസാരിക്കുക ആയിരുന്നു അമിത് ഷാ. കൂടാതെ ഇത് ഛത്രപതി ശിവജിയുടെയും, വീർ സവർക്കരുടെയും, ബാലഗംഗാധര തിലകിന്റെയും നാടാണെന്നും, സ്വരാജിന് വേണ്ടി പോരാടിയവരാണ് അവരെന്നും അമിത് ഷാ പറഞ്ഞു.

പവാറിന് വോട്ടുകളോടുള്ള അത്യാർത്തി മൂലം തിമിരം ബാധിച്ചിരിക്കുക ആണെന്നും, സംസ്ഥാനത്തെ ജനങ്ങൾക്ക് എന്താണ് ആവശ്യം എന്നുള്ളത് തങ്ങൾ കാണുന്നില്ലെന്നും അമിത് ഷാ ആഞ്ഞടിച്ചു. മഹാരാഷ്ട്രയിൽ ഒരു സൈഡിൽ മോദിയുടെയും ദേവീന്ദ്രജിയുടെയും നേതൃത്വത്തിലുള്ള ദേശഭക്തരും മറുവശത്തു രാഹുൽ ഗാന്ധിയുടെയും ശരത് പവാറിന്റെയും നേതൃത്വത്തിൽ ഉള്ള നാടുവാഴികളുമാണ് ഉള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മോദി സർക്കാർ രാജ്യത്തെ നക്സലുകളെ തകർക്കുകയാണ്, എന്നാൽ കോൺഗ്രസ്‌ ആകട്ടെ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here