വീർസവർക്കർക്ക് ഭാരത രത്ന നൽകാൻ കേന്ദ്രസർക്കാരിനോട് ബിജെപി ശുപാർശ ചെയ്യും

0
326

സ്വാതന്ത്ര്യ സമര സേനാനിയായ വീർ സവർക്കർക്ക് ഭാരത രത്ന അവാർഡ് നൽകാൻ വേണ്ടി കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മഹാരാഷ്ട്രയിലെ ബിജെപി തിരഞ്ഞെടുപ്പ് പത്രികയിൽ പറയുന്നു. ബിജെപി ഇന്ന് പുറത്ത് വിട്ട മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പത്രികയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കൂടാതെ ഒരുകോടി പേർക്ക് തൊഴിൽ നൽകാനും മികച്ച ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

2022 ഓടുകൂടി വീടില്ലാത്ത എല്ലാവർക്കും വീട് പണിത് നൽകുമെന്നും അടിസ്ഥാന സൗകര്യങ്ങൾക്കായി അഞ്ചുലക്ഷം കോടി രൂപയുടെ നിക്ഷേപവും നടത്തും. കൂടാതെ സാമൂഹിക സുരക്ഷ പദ്ധതി, നല്ലരീതിയിൽ ഉള്ള വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വാഗ്ദാനങ്ങളും തിരഞ്ഞെടുപ്പ് പത്രികയിൽ പറയുന്നു. പി എം സി ബാങ്ക് തട്ടിപ്പിന് ഇരയായവർക്ക് വേണ്ട രീതിയിൽ ഉള്ള സഹായങ്ങളും ചെയ്തു കൊടുക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

പണം നഷ്ടമായവർക്ക് മുഴുവൻ തുകയും തിരിച്ചു കിട്ടാൻ വേണ്ടകാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം വ്യെക്തമാക്കി. ഒക്ടോബർ 21 നാണു മഹാരാഷ്ട്രയിലെ വോട്ട് നടക്കുന്നത്, 24 ന് വോട്ടെണ്ണലും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here