പ്രധാനമന്ത്രിയുടെ പ്ലോഗിങ്ങിനെ പിന്തുണച്ചു കൊണ്ട് നിരവധി സിനിമ താരങ്ങൾ രംഗത്ത്

0
539

മഹാബലിപുരത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷിജിൻ പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബീച്ചിൽ പ്രഭാത സവാരിയ്ക്കായി ഇറങ്ങിയ പ്രധാനമന്ത്രി കരയിൽ കിടന്ന പ്ലാസ്റ്റിക്കുകളും പേപ്പറുകളും എല്ലാം തന്നെ പറക്കി മാറ്റി ക്‌ളീൻ ചെയ്തസംഭവം സോഷ്യൽ മീഡിയയിലും ജനഹൃദയങ്ങളിലും ശ്രദ്ധ ആകർഷിച്ചിരുന്നു. ആരോഗ്യ പരിപാലനത്തിന് ഒപ്പം തന്നെ രാജ്യത്തെ മാലിന്യ മുക്തഭാരതം ആക്കാൻ വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വനവും പ്രവർത്തിയ്ക്ക് നിരവധി ബോളിവുഡ് താരങ്ങളാണ് പ്രശംസ നൽകിയത്.

കരൺ ജോർ, അക്ഷയ് കുമാർ, അനുപം ഖേർ, വിവേക് ഒബ്‌റോയ്, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾ പ്രധാനമന്ത്രിയുടെ പ്രവർത്തിയ്ക്കും മറ്റുള്ളവർക്ക് മാതൃകയായി പ്രവർത്തിക്കുന്നതിനും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രശംസകൾ നേർന്നു. പ്രധാനമന്ത്രിയുടെ ഇത്തരം പ്രവർത്തി സ്വച്ഛ് ഭാരത് മാത്രമല്ല, നല്ലൊരു നേതാവ് എങ്ങനെ വേണം എന്നു മറ്റുള്ളവർക്ക് കാട്ടി കൊടുക്കുകയും കൂടിയാണ് ചെയ്യുന്നതെന്ന് അനുപം ഖേർ ട്വീറ്റ് ചെയ്തു.

രാജ്യത്തെ ഒരു യഥാർത്ഥ നേതാവ് എന്ന് പറഞ്ഞാൽ ഉദാഹരണത്തിൽ കൂടി കാര്യങ്ങൾ മറ്റുള്ളവരെ കാണിക്കുമെന്നും ഇത് ഓരോരുത്തർക്കും പ്രചോദനം ആകുമെന്നും അത്തരം അഭിമാനമുള്ള ഇന്ത്യക്കാരാക്കി ഞങ്ങളെ മാറ്റിയതിൽ നന്ദി ഉണ്ടെന്നും വിവേക് ഒബ്‌റോയ് ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here