എൻ ഡി എ വിട്ടത് തീരാനഷ്ടം: മോദി തന്നെയാണ് നേതാവ്: ചന്ദ്രബാബു നായിഡു

0
5944

ബിജെപിയുടെ നേതൃത്വത്തിൽ ഉള്ള എൻ ഡി എ വിട്ടത് തീരാനഷ്ടമാണെന്നും മോദി തന്നെയാണ് നേതാവെന്നും തെലുങ്ക് ദേശം പാർട്ടിയുടെ നേതാവായ ചന്ദ്രബാബു നായിഡു. വെള്ളിയാഴ്ച ദിവസം പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കൊപ്പം ചേർന്നു നടത്തിയ അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2018 മെയ്‌ ലാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പാർട്ടി എൻ ഡി എയിൽ നിന്നും പുറത്ത് പോകുന്നത്. എന്നാൽ ഇപ്പോൾ അത് അബദ്ധമായാണ് പാർട്ടിക്കും നേതൃത്വത്തിനും തോന്നുന്നത്. 2019 ലോകസഭ ഇലെക്ഷനിൽ എൻ ഡി എ തകരുകയും കോൺഗ്രസ് നേതൃത്വത്തിലുള്ള യു പി എ അധികാരത്തിൽ വരും എന്നുള്ള പ്രതീക്ഷയിലാണ് അദ്ദേഹം എൻ ഡി എ വിട്ടത്. എന്നാൽ എൻ ഡി എ വിട്ടത് ചന്ദ്രബാബുവിനും കൂട്ടർക്കും തിരിച്ചടിയാണ് ഉണ്ടായത്, അവർക്കുണ്ടായിരുന്ന ജനപിന്തുണ കുറയുകയാണ് ചെയ്തത്.

ആന്ധ്രാ പ്രദേശ് ഭരിച്ചിരുന്ന ടി ഡി പിയ്ക്ക് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 23 സീറ്റ് മാത്രമാണ്. എന്നാൽ 175 സീറ്റ്‌ വരെ ഇവർക്ക് നേരെത്തെ ലഭിച്ചിരുന്നു. ഇത് പാർട്ടിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടി ആണെന്നും ചന്ദ്രബാബു യോഗത്തിൽ വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here