വാക്കിലൂടെ മാത്രമല്ല പ്രവർത്തിയിയിലൂടെയും: പ്രഭാത സവാരിയ്ക്കിടെ മഹാബലിപുരം ബീച്ചിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കി മാതൃകയായി പ്രധാനമന്ത്രി

0
435

സ്വച്ഛ് ഭാരത് എന്ന പ്രധാനമന്ത്രിയുടെ സ്വപ്നമായ കാര്യം വാക്കിലൂടെ മാത്രമല്ല പ്രവർത്തിയിലൂടെ ജനങ്ങളെ ചെയ്തു കാണിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലെ മഹാബലിപുരം ബീച്ചിൽ പ്രഭാത സവാരിയ്ക്കായി ഇറങ്ങിയ പ്രധാനമന്ത്രി അവിടെ ബീച്ച് കരയിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും പേപ്പർ മാലിന്യങ്ങളും നീക്കം ചെയ്‌തു. ഇതിന്റെ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. അത് നിമിഷനേരം കൊണ്ട് തന്നെ വൈറലാകുകയും ലക്ഷക്കണക്കിന് ആളുകൾ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തു.

ചൈനീസ് പ്രസിഡന്റ് ഷിജിൻ പിങ്ങുമായി ഉള്ള കൂടികാഴ്ചയ്ക്കയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെ മഹാബലിപുരത്ത് ഇന്നലെ എത്തിയത്. കൂടികാഴ്ച്ചയ്ക്ക് ശേഷമാണു പുലർച്ചെ ബീച്ചിൽ സവാരിയ്ക്കായി പ്രധാനമന്ത്രി എത്തിയത്. ശേഷം പ്ലാസ്റ്റിക്കുകളും പേപ്പറുകളും നീക്കം ചെയ്യുകയും നീക്കം ചെയ്ത സാധനങ്ങൾ ഹോട്ടൽ ജീവനക്കാരനായ ജയരാജിനു കൈമാറുകയും ചെയ്യുന്ന മുപ്പതു മിനിറ്റ് ദൈർഗ്യമുള്ള വീഡിയോയാണ് പ്രധാനമന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്‌തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here