പശ്ചിമബംഗാളിൽ ചരിത്രം കുറിച്ചുകൊണ്ട് ബിജെപി: ഒരു കോടി മെമ്പർഷിപ്പ് ബിജെപിയ്ക്ക്

0
629

മമത ബാനർജിയുടെ തട്ടകമായ പശ്ചിമ ബംഗാളിൽ ബിജെപിയുടെ മെമ്പർഷിപ്പ് ഒരു കൊടിയിലേക്ക് അടുത്തു. ലോകസഭ തിരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനമായിരുന്നു ബിജെപി പശിമ ബംഗാളിൽ കാഴ്ച വെച്ചത്. അതിന്റെ പ്രതിഭലനം കൂടിയാണ് ഈ ചരിത്ര നേട്ടമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. വരുന്ന നവംബർ മാസത്തോടു കൂടി മെമ്പർഷിപ്പ് ഒരു കോടി കഴിയുമെന്നുമാണ് കണക്കുകൂട്ടൽ. വെറും നാല് മാസം കൊണ്ട് കൈവരിച്ച നേട്ടമാണിത് ബിജെപിയ്ക്ക്.

അംഗത്വ വിതരണത്തിന്റെ ഭാഗമായി ബംഗാളിൽ ബിജെപി വിവിധ തരത്തിലുള്ള പരിപാടികൾ നടത്തിയിരുന്നു. ഇതിന്റെ ഫലമാണ് ഈ ചരിത്രനേട്ടമെന്നാണ് പാർട്ടിയും നേതൃത്വവും വിലയിരുത്തുന്നത്. ബംഗാളിൽ പാർട്ടിക്ക് അറുപതു ലക്ഷം മെമ്പർഷിപ്പ് ആയിരുന്നു ലക്ഷ്യം വെച്ചത്. എന്നാൽ അതിനെ എല്ലാം തന്നെ തകർത്തെറിഞ്ഞാണ് ഈ ചരിത്രനേട്ടം. കൂടാതെ സംസ്ഥാനത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഡിസംബർ മാസം വരെ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here