ഭഗവത് ഗീതയുടെ ഭാഗം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ കമലഹാസൻ

0
1348

ഭഗവത് ഗീതയുടെ ഉള്ളടക്കം പാഠ്യ പദ്ധതിയിൽ ഉൾപെടുത്തുന്നതിനു ഉള്ള അണ്ണാ സർവകലാശാലയുടെ നീക്കത്തിന് എതിരെ തമിഴ് നടനായ കമല ഹാസൻ. ഭഗവത് ഗീതയുടെ ഭാഗങ്ങൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കാര്യം ഇല്ലെന്നും അവർക്ക് പഠിക്കാൻ ആവശ്യം ഉള്ള കാര്യം മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്നും കമല ഹാസൻ. അണ്ണാ യൂണിവേഴ്സിറ്റിയുടെ എം ടെക്, ബി ടെക് സിലബസിലാണ് ഭഗവത് ഗീത ഉൾപ്പെടുത്താൻ തീരുമാനം എടുത്തത്. ഭാരതീയ ചിന്തകളും പാശ്ചാത്യ സംസ്കാരവും ഉൾപ്പെടുത്തി കൊണ്ടുള്ള സിലബസാണ്‌ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ കമല ഹാസൻ ഇതിലെ ഭാരതീയ ചിന്തകൾക്ക് മാത്രം എതിരായിട്ടാണ് സംസാരിക്കുന്നത്.

ബി ടെക് വിദ്യാർത്ഥികളുടെ മൂന്നാം സെമെസ്റ്ററിലാണ് ഭാരതീയ ചിന്തകളെ കുറിച്ച് ഉൾപ്പടുത്തിയിരിക്കുന്നത്. എന്നാൽ ഇതിന് പിന്നാലെയാണ് കമല ഹാസൻ ഈ പ്രസ്ഥാവനയുമായി എത്തിയിരിക്കുന്നത്. എന്നാൽ കോളേജ് അധികൃതർ പറഞ്ഞു ശ്രീമദ് ഭഗവത് ഗീത, ഉപനിഷത്തുകൾ, വേദങ്ങൾ, തത്വചിന്തകൾ പ്ളേറ്റൊ, എഴുത്തുകാരനായ ഫ്രാൻസിസ് ബേക്കൺ എന്നിവയും പഫിക്കാനായുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നു.

LEAVE A REPLY

Please enter your comment!
Please enter your name here