മരട് ഫ്ലാറ്റ് വിഷയത്തിൽ കർശന നിലപാടുമായി സുപ്രീംകോടതി: ഫ്ലാറ്റിൽ നിന്നും ഒഴിയാൻ സമയം വേണമെന്ന ആവശ്യം തള്ളി

0
499

മരട് ഫ്ലാറ്റ് ഒഴിയുന്ന കാര്യത്തിൽ വീണ്ടും സുപ്രീംകോടതിയുടെ കർശന ഇടപെടൽ. ഫ്ലാറ്റിൽ നിന്നും ഒഴിഞ്ഞു പോകാൻ വേണ്ടിയുള്ള സമതരണമെന്നുള്ള ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ഒഴിഞ്ഞു പോകാനായി ഒരുപാട് മണിക്കൂർ പോലും നീട്ടി നൽകാൻ ആവില്ലെന്നു പറഞ്ഞു കൊണ്ട് അഭിഭാഷകരോട് കോടതിക്ക് പുറത്ത് പോകാൻ പറഞ്ഞു ജസ്റ്റിസ് അരുൺ മിശ്ര. ഫ്ലാറ്റിൽ നിന്നും ഒഴിഞ്ഞു പോകുന്നതിനായി രണ്ടാഴ്ചത്തെ സമയം നൽകണമെന്നായിരുന്നു ഹർജി. എന്നാൽ ഇത് കോടതി അംഗീകരിക്കില്ലെന്നു പറഞ്ഞു.

മരട് ഫ്ലാറ്റിൽ താമസിക്കുന്ന ഭൂരിപക്ഷം ആളുകളും ഫ്ലാറ്റ് വിട്ടു. ഇന്നലെ രാത്രി പന്ത്രണ്ടു മണികൊണ്ട് മുഴുവൻ ആളുകളും ഫ്ലാറ്റ് ഒഴിയണമെന്നായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ താമസക്കാരുടെ വീട്ടുപകരണങ്ങളും സാധനങ്ങളും മാറ്റനായുള്ള സമയം കളക്ടർ അനുവദിച്ചിരുന്നു. ഇതുവരെ 243 ഫ്ലാറ്റ് ഉടമകൾ അപാർട്മെന്റ് വിട്ടു പോയി. ആകെ മൊത്തം 326 എണ്ണമാണ് ഉള്ളത്. വീട്ടുപകരണങ്ങൾ മാറ്റുന്നത് വരെ വൈദുതിയും വാട്ടർ കണെക്ഷനും വിച്ഛേദിക്കില്ലെന്നു ഉറപ്പു കൊടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here