ജമ്മു കാശ്മീരിനെ പത്തുവർഷത്തിനകം വികസിത സംസ്ഥാനമായി കാണുമെന്നു അമിത് ഷാ

0
272

ഡൽഹി കത്ര റെയിൽവേ സ്റ്റേഷന് ഇടയിലൂടെ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ്സ്‌ ഫ്ലാഗ് ഓഫ്‌ ചെയ്തു സംസാരിക്കുവായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വരുന്ന പത്തു വർഷത്തിനിടയിൽ ജമ്മു കാശ്മീരിനെ വികസിത സംസ്ഥാനമായി നിങ്ങൾ കാണുമെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിർമ്മിച്ച ee ട്രെയിൻ ഫ്ലാഗ് ഓഫ്‌ ചെയ്തതിൽ താൻ അഭിമാനം കൊള്ളുന്നു എന്നും അമിത് ഷാ വ്യെക്തമാക്കി.

കൂടാതെ മാനദണ്ഡം, വേഗത, സേവനം എന്നിവ മുന്നിൽ നിർത്തി കൊണ്ട് ഉള്ള ലക്ഷ്യത്തിനായാണ് ഇന്ത്യൻ റെയിൽവേ പ്രവർത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ആർട്ടിക്കിൾ 370 പിൻവലിക്കുന്നതിന് മുൻപ് കാശ്മീരിൽ വികസന തടസം ഉണ്ടായിരുന്നു എന്നും എന്നാൽ അത് പിൻവലിച്ചപ്പോൾ ആ തടസം മാറിയെന്നും വരുന്ന പത്തു വർഷം കാശ്മീരിന്റെ വികസന കുതിപ്പിന്റെ സമയം ആണെന്നും അദ്ദേഹം വ്യെക്തമാക്കി.

കൂടാതെ വന്ദേ ഭാരത് എക്സ്പ്രസ്സ്‌ വരുന്നതോടെ ഈ മേഖലകളിൽ വിനോദ സഞ്ചാരത്തിനും വളർച്ച ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു. ഡൽഹി കത്ര റൂട്ടിൽ ഓടുന്ന ഈ ട്രെയിനിന്റെ ആദ്യ സർവീസ് ഒക്ടോബർ അഞ്ചിന് ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here