ഭീകരവാദ പ്രവർത്തനങ്ങൾക്കു തടയിടാൻ ആയുധ നിയമം പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ

0
637

രാജ്യത്ത് ഇസ്ലാമിക തീവ്രവാദികളും ഇടത് ഭീകരവാദികളും നടത്തുന്ന ആക്രമണങ്ങൾക്കു തടയിടാൻ വേണ്ടി ആയുധ നിയമം പരിഷ്കരിക്കാൻ ഒരുങ്ങി കൊണ്ട് കേന്ദ്രസർക്കാർ. 1959 ൽ നിലവിൽ വന്ന ആയുധനിയമത്തിലാണ് പരിഷ്കരണം കൊണ്ടുവരാൻ പോകുന്നത്. രാജ്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ചൈനീസ് നിർമിതിയിൽ ഉള്ള ആയുധങ്ങൾ ഉപയോഗിച്ച് വരുന്നത് കണ്ട സാഹചര്യത്തിൽ ആണിത് നടപ്പാക്കാൻ പോകുന്നത്.

ആയുധ ശേഖരത്തിന്റെ കാര്യം ഇന്റെലിജെൻസ് ആണ് റിപ്പോർട്ട്‌ ചെയ്തത്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങളും ഇന്ത്യയുടെ അതിർത്തി വഴി ആയുധം കടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവർത്തി ചെയ്യുന്നവരെ പിടികൂടിയാൽ കടുത്ത ശിക്ഷ നൽകാനുള്ള തീരുമാനത്തിനാണ് സർക്കാർ.

പാക്കിസ്ഥാനിൽ നിന്നും ഡ്രോണുകളുടെ സഹായത്തോടെ ആയുധങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതായും സർക്കാർ കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബ് അതിർത്തിയിൽ കഴിഞ്ഞ ദിവസം ഇത്തരം സംഭവം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here