74 മത് ജന്മദിനം ആഘോഷിക്കുന്ന രാഷ്‌ട്രപതിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി

0
180

ഇന്ത്യയുടെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് ജന്മദിന ആശംസകൾ നേർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് 74 മത് ജന്മദിനം ആഘോഷിക്കുക ആണ് രാഷ്‌ട്രപതി. രാഷ്ടപതിയുടെ ഉൾക്കാഴ്ചകളിൽ നിന്നും നയപരമായ നീക്കങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് നേട്ടം ഉണ്ടായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു. കൂടാതെ ദരിദ്രരെയും താഴെ കിടയിൽ ഉള്ളവരെയും ശാക്തീകരിക്കാൻ ഉള്ള കഴിവു എല്ലായ്പോഴും രാഷ്ട്രപതിയ്ക്ക് ഉണ്ടെന്നും അദ്ദേഹം കുറിച്ചു.

അദ്ദേഹത്തിന്റെ ദീര്ഗായുസിനും ആയുസിനും ആരോഗ്യത്തിനും നല്ല ജീവിതത്തിനും വേണ്ടി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ഏന്നും പ്രധാനമന്ത്രി കുറിച്ചു. 1945 ഇൽ ഉത്തർ പ്രദേശിലെ കാൺപുരിലാണ് രാംനാഥ് കോവിന്ദിന്റെ ജനനം. കൂടാതെ നിരവധി രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള പ്രമുഖർ രാഷ്ട്രപതിയ്ക്ക് ആശംസകൾ നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here