ത്രിപുര ഉപതിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞു സിപിഎം: ബിജെപിയ്ക്ക് വൻനേട്ടം

0
279

ത്രിപുരയിലെ ബദർഘട്ടിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം തകർന്നടിഞ്ഞു. ഇവിടെ ബിജെപി അയ്യായിരത്തിൽ അധികം വോട്ടുകൾ നേടിക്കൊണ്ട് വിജയിച്ചു. ബിജെപിയുടെ സ്ഥാനാർഥിയായിരുന്ന മിമി മംജുദാറാണ് വിജയിച്ചത്. സിപിഎമ്മിന്റെ ബിൽട്ടി ബിശ്വാസിനെയാണ് തോൽപ്പിച്ചത്. കൂടാതെ കോൺഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

വർഷങ്ങളായി ത്രിപുരയിൽ അധികാരത്തിലിരുന്ന സിപിഎമ്മിനു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. ഒരു സീറ്റ്‌ പോലും ഇല്ലാതിരുന്ന ബിജെപി ഇവിടെ വൻഭൂരിപക്ഷത്തോ ടെയാണ് അധികാരത്തിൽ എത്തിയത്. ഇപ്പോൾ ഇവിടെയും നടന്ന ഉപതെരഞ്ഞെടുപ്പിലും സിപിഎമ്മിനു ജയിക്കാനായില്ല. യു പിയിലെ ഹിമൻപൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ബിജെപി സ്ഥാനാർഥി യുവരാജ് സിംഗ് 17000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. സമാജ് വാദി പാർട്ടിയുടെ മനോജ്‌ കുമാർ പ്രജാപതിയാണ് രണ്ടാം സ്ഥാനത്തു ഉള്ളത്. ബി എസ് പി മൂന്നാമതും കോൺഗ്രസ് നാലാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. ഇവിടെ ബിജെപിയ്ക്ക് വൻഭൂരിപക്ഷമാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here