സർദാർ വല്ലഭായി പട്ടേലിന്റെ പേരിൽ പരമോന്നത സിവിലിയൻ ബഹുമതി നൽകാൻ ഒരുങ്ങി മോദി സർക്കാർ

0
131

ഗുജറാത്തിലെ ഉരുക്ക് മനുഷ്യനായ സർദാർ വല്ലഭായി പട്ടേലിന്റെ പേരിൽ പരമോന്നത സിവിലിയൻ ബഹുമതി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മെഡലും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ബഹുമതി. മരണാന്തര ബഹുമതിയായി അപൂർവമായ സാഹചര്യം ഇല്ലാതെ ബഹുമതി നൽകില്ല. കൂടാതെ വർഷത്തിൽ മൂന്നു പേർക്കേ ബഹുമതി നൽകുകയുള്ളൂ. ഇക്കാര്യം ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.

സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമാണ് ഒക്ടോബർ 31 ന്. ഈ ദിവസമാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. മറ്റു പത്മ പുരസ്‌കാരങ്ങൾ കൊടുക്കുന്നതോടൊപ്പം തന്നെ സർദാർ വല്ലഭായി പട്ടേലിന്റെ പേരിൽ ഉള്ള ബഹുമതിയും നൽകാനാണ് തീരുമാനം. അവാർഡ് നിർണ്ണയിക്കുന്ന സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉണ്ടാകും. കൂടാതെ അവാർഡിനായി പരിഗണിക്കപ്പെടേണ്ടവരുടെ ലിസ്റ്റ് സംസ്ഥാന സർക്കാരുകൾക്കോ വ്യക്തികൾക്കോ നാമനിർദേശം കൊടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here