ശിവകുമാറിന്റെ ജാമ്യാപേക്ഷ തള്ളി: ഇനിയും ജ യിലിൽ തന്നെ തുടരണം

0
133

കർണാടകയിലെ കോൺഗ്രസ്‌ നേതാവായ ഡി കെ ശിവകുമാർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ മൂന്നാം തീയതിയാണ് അറസ്റ്റിലായത്. തിഹാർ ജയിലിൽ കഴിയുന്ന ശിവകുമാറിന് ജാമ്യം തേടികൊണ്ടുള്ള അപേക്ഷയാണ് ജഡ്ജിയായ അജയ് കുമാർ കുഹാർ തള്ളിയത്. തുടർന്ന് ഒക്ടോബർ ഒന്ന് വരെ ജയിലിൽ കഴിയണം. ഡൽഹി ആർ എം എൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരുന്ന ശിവകുമാറിനെ സെപ്റ്റംബർ 19 നാണു തിഹാർ ജയിലിൽ മാറ്റിയത്.

അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ച ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റാണ് അറെസ്റ്റ്‌ ചെയ്തത്. കോൺഗ്രസ് സർക്കാർ കർണ്ണാടക ഭരിച്ചിരുന്ന 2017 കാലയളവിലാണ് അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ നിന്നും എട്ടുകോടിയോളം രൂപ കണ്ടെടുത്തതിൽ ഏഴ് കോടിയോളം കള്ളപ്പണമാണെന്നു തെളിയുക ആയിരുന്നു. ആ കാലയളവിൽ ശിവകുമാർ കർണ്ണാടക ജലസേചന വകുപ്പ് മന്ത്രി കൂടിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here