പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു കൊണ്ട് കോൺഗ്രസ് നേതാവ് മിലിന്ദ് ദേവറ: നന്ദി പറഞ്ഞു കൊണ്ട് മോദി

0
121

അമേരിക്കയിൽ വെച്ച് നടന്ന ഹൗഡി മോദി പരിപാടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് കോൺഗ്രസ് നേതാവായ മിലിന്ദ് ദേവറ. ഹൗഡി മോഡി പരിപാടിയിൽ മോദിയുടെ പ്രസംഗം നയതന്ത്രതലത്തിൽ ചരിത്രപരമാണെന്നു അദ്ദേഹം ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തു.

അദ്ദേഹത്തിന്റെ അച്ഛനായ മുരളി ദേവറയും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിച്ചിരുന്നു എന്നും ഇപ്പോൾ അത് ഓർക്കുന്നുവെന്നും, കൂടാതെ അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ സംഭാവനകൾ ഡൊണാൾഡ് ട്രമ്പ് അംഗീകരിച്ചതു ഇന്ത്യയ്ക്ക് അഭിമാനമാണെന്നും അദ്ദേഹം തൻെറ ട്വിറ്റെർ പോസ്റ്റിൽ കുറിച്ചു. ഈ ട്വീറ്റിന് മോദി നന്ദി പറഞ്ഞുകൊണ്ട് മറുപടിയും നൽകി. ഇന്ത്യ അമേരിക്ക ബന്ധം ശക്തിപ്പെടുത്താനായി താങ്കളുടെ അച്ഛൻ മുരളി ടെവരെ സ്വീകരിച്ച കാര്യങ്ങൾ പൂർണ്ണമായും നല്ലകാര്യം ആണെന്നും മറുപടി ട്വീറ്റ് ചെയ്തു പ്രധാനമന്ത്രി.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഉള്ള ബന്ധം മെച്ചപ്പെടുന്നതിൽ മുരളി ദേവറ സന്തോഷിക്കുന്നു ഉണ്ടാകുമെന്നും ട്വിറ്ററിൽ കുറിച്ചു. ശേഷം മോദിയുടെ മറുപടിക്ക് മറുപടി നൽകി മിലന്ദ് ദേവറ. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായാണ് അച്ഛൻ പ്രവർത്തിച്ചതെന്നും മിലന്ദ് ദേവറ ട്വിറ്ററിലൂടെ കുറിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here