ഇന്ത്യയുമായി ഇനി വ്യാപാരമില്ലെന്ന് പാകിസ്ഥാൻ ; ചിരിപ്പിക്കല്ലേ എന്ന് സന്തോഷ്‌ പണ്ഡിറ്റ്

0
77

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിൽ പാകിസ്ഥാന്റെ അമർഷം പാകിസ്ഥാൻ രേഖപ്പെടുത്തിയത് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിശ്ചേദിച്ചു കൊണ്ടാണ് അതിനെതിരെയാണ് സന്തോഷ്‌ പണ്ഡിറ്റിന്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് സന്തോഷ്‌ പണ്ഡിറ്റ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

പണ്ഡിറ്റിന്ടെ inter national നിരീക്ഷണം..

ദേ..എല്ലാവരും ചിരിക്കുവാ൯ തയ്യാറായിക്കോ.. ഇന്ത്യ കാശ്മീ൪ പ്രശ്നം
അവസാനിപ്പിച്ചതില് രോഷാകുലരായ് പാക്കിസ്ഥാ൯ കടുത്ത തീരുമാനമെടുത്തു. ഇനി ഇന്ത്യയുമായ് ഒരു വ്യാപാരവും നടത്തില്ല. അതായത് ഇന്ത്യക്ക് മേല് പാക്കിസ്ഥാന്ടെ വ്യാപാര ഉപരോധം..(പാക്കിസ്ഥാനില് നിന്നും എന്ത് കോപ്പാണ് ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത് എന്ന് ആരും ചോദിക്കരുത്..ആ ചോദ്യം നിരോധിച്ചിരിക്കുന്നു.)

പണ്ട് കരുത്തരായ അമേരിക്ക ഇന്ത്യക്ക് ഉപരോധം ഏ൪പ്പെടുത്തിയിരുന്നു ..എന്നിട്ട് പുഷ്പം പോലെ ഇന്ത്യ അതിനെ നേരിട്ടും. ഇവിടെ ഒരു കുന്തവും സംഭവിച്ചില്ല. എന്നിട്ടാണോ വെറും ദു൪ബലരായ പാക്കിസ്ഥാന്ടെ വ്യാപാര ഉപരോധം. നല്ല ആശുപത്രികള് പോലുമില്ലാതെ
ചികിത്സക്ക് പാക്കിസ്ഥാനില്‍ നിന്ന് എത്രയോ രോഗികള് ഇന്ത്യയിലേക്കാണ് അധികം വരുന്നത്.

പണ്ടത്തെ ഓ൪മ്മയില് പാക്കിസ്ഥാന്ടെ
പ്രധാന കയറ്റുമതിയായ തിവ്രവാദവും, കള്ളനോട്ടും നിർത്താൻ ഇനിയെന്കിലും മനസ് കാണിച്ചാല് അവ൪ക്ക് കൊള്ളാം. അല്ലെന്കില് പണി പാളും. ആകെയുള്ള നയതന്ത്രം കുറച്ചു തീവ്രവാദികളെ കയറ്റി വിടുന്ന കാര്യത്തിൽ മാത്രമാണ്.

ഒന്നിച്ച് സ്വതന്ത്രമായതല്ലേ ഇരു രാജ്യവും. ഞങ്ങൾ ചന്ദ്രനിലേയ്ക്ക് ആളെ അയക്കാൻ ശ്രമിക്കുന്നു നിങ്ങൾ ഇപ്പോളും മറ്റ് രാജ്യങ്ങളിലേയ്ക്ക് ഭീകരരെ അയച്ചു കൊണ്ടിരിക്കുന്നു.

കഞ്ഞി കുടിക്കാൻ വകയില്ലാതെ ലോകം മുഴുവൻ തെണ്ടി നടക്കുന്ന തീവ്രവാദ യൂണിവേഴ്സിറ്റി ഇന്ത്യയെ ഉപരോധിച്ചാൽ തേങ്ങാടെ മൂടാണ്. ലോകത്തെ ഏതു മേഖലയിലും ഭാരതത്തിന്റെ മക്കൾ മുൻപന്തിയിൽ ആണ്, അത് ടെക്നോളജി ആയിക്കോട്ടെ, ബിസിനസ് ആയിക്കോട്ടെ, എഡ്യൂക്കേഷൻ ആയിക്കോട്ടെ ലോകത്തെ ഏറ്റവും വലിയ ശക്തികൾ ആയിട്ടാണ് ഭാരതം മത്സരിക്കുന്നത്..പാക്കിസ്ഥാനൊക്കെ ഒരായിരം കൊല്ലം കഴിഞ്ഞാലും ഭാരതത്തിന്റ ഏഴയലത്ത് എത്തില്ല.

കഴിഞ്ഞ Pulwama ആക്രമണത്തിന് പ്രതികാരമായ് 300 ഓളം തീവ്രവാദികളെ സ്വന്തം രാജ്യത്ത് വന്ന് കൊന്ന വിവരം പോലും പിറ്റേന്നാണ് അവ൪ അറിഞ്ഞത്.
രാവിലെ എണീറ്റ് തട്ടുകടയിൽ ഒരു ചായ കുടിക്കാൻ പോയപ്പോൾ കടക്കാരൻ പറഞ്ഞിട്ടാണ് അറിഞ്ഞത് ഇന്ത്യ എയർ ഫോഴ്സ് മേഞ്ഞിട്ട് പോയ. വിവരം. നല്ല ബെസ്റ്റ് ആർമി..കാരണം പാക് ചൈനയില് നിന്നു വാങ്ങിച്ച റഡാ൪ കുറച്ചു ദിവസമായ് റിപ്പയറായിരുന്നു. പിന്നെ ചൈനീസ് സാറ്റലൈറ്റില് ഈയ്യിടെയായ് ഒന്നും കാര്യമായ് പതിയുന്നില്ല.

അമേരിക്കക്ക്‌ ഈ വിഷയത്തിൽ ആത്മാർത്ഥത ഒരു ശതമാനം പോലും ഇല്ല.. പരോക്ഷമായി പാകിസ്താനെ അനികൂലമാണു താനും.
അവരുടെ പാക്കിനുള്ള ഉപദേശം കേട്ടോ..കാശ്മീ൪ പ്രശ്നത്തില് ഇന്ത്യയെ ആക്രമിക്കരുതെന്ന്.
(വെറുതെ ചാകാൻ നിക്കരുതെന്ന് പാകിസ്ഥനോട് അമേരിക്ക)

(വാല് കഷ്ണം…കാശ്മീരിലെ പ്രശ്നം അവസാനിപ്പിച്ചതിന് ശേഷമുള്ള ഇന്ത്യയിലെ വാ൪ത്തകളൊക്കെ പാക് സസൂഷ്മം വീക്ഷിക്കുന്നുണ്ടേ..അപ്പോഴാണ് കേരളത്തില് പാക്കിസ്ഥാന് അനുകൂലമായ് പലരും വാ൪ത്ത ഇടുന്നതും, facebook post ഇടുന്നതും അവരുടെ ശ്രദ്ധയില് പെട്ടത്. കാശ്മീ൪ പ്രശ്നം അവസാനിച്ചതില് കാശ്മീ൪ ജനതയും, ഇന്ത്യ മുഴുവനും സന്തോഷിച്ചപ്പോള്, കേരളത്തിലെ ചില൪ മാത്രം വിഷമം കാരണം UP school ഉപരോധിച്ചതും, post office ധരണ എല്ലാം കണ്ടപ്പോള് ഇവരെ പോലെ ഇന്ത്യ മുഴുവനും പാക്ക് അനുകൂല അവസ്ഥയാണെന്ന് പാവം Imran Khan തെറ്റിദ്ധരിച്ചു.
അതും വിചാരിച്ച് ഇന്ത്യയോട് യുദ്ധത്തിന് വന്നാല് പാക്കിന്ടെ പൊടി പോലും കാണില്ല കണ്ടു പിടിക്കുവാ൯.

ആകെ പാക്കിന്ടെ കൈയ്യിലുള്ളത് ജാംബവാന്ടെ കാലത്തുള്ള കുറച്ച് അമേരിക്ക൯ ബോംബുകളും, പിന്നെ ചില്ലറ പൈസക്ക് ചൈന കൊടുത്ത ചില സാധനങ്ങളുമാണ്. ഈ ചൈനീസ് പടക്കങ്ങളൊക്കെ എവിടെ പൊട്ടാ൯ ?

LEAVE A REPLY

Please enter your comment!
Please enter your name here