മണിയൻപിള്ള രാജുവിനോട് പ്രണയമുണ്ടായിരുന്നില്ല; എന്നാൽ കടപ്പാടുണ്ട്, മനസ്സ് തുറന്ന് ഷക്കീല

0
102

പ്രായഭേദമില്ലാതെ മലയാളികളെ ഒന്നടങ്കം കോരിത്തരിപ്പിച്ച പഴയകാല മാദക നടി ഷക്കീലയ്ക്ക് നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവിനോട് പ്രണയമാണെന്ന് ഈയിടെയായി പലകോണിൽ നിന്ന് വാർത്ത പ്രചരിച്ചിരുന്നു. അത് പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. എന്നാൽ ആ വാർത്ത തെറ്റാണെന്ന് പറഞ്ഞ് ഷക്കീല തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

മണിയൻപിള്ള രാജുവിനോട് പ്രണയം ഉണ്ടായിരുന്നെന്ന് സോഷ്യൽ മീഡിയയിൽ പറയപ്പെടുന്ന കാലത്ത് തനിക്ക് ബോസ് എന്ന മറ്റൊരാളുമായി പ്രണയബന്ധം ഉണ്ടായിരുന്നുവെന്ന് ഷക്കീല പറഞ്ഞു. പിന്നെയെങ്ങനെയാണ് രാജുവിനെ പ്രണയിക്കുകയെന്നും അവർ ചോദിച്ചു. ഇതുപോലെ മുമ്പും പലതരം വ്യാജ വാർത്തകൾ തന്നെക്കുറിച്ചു വന്നിട്ടുണ്ട്. പലരും സത്യമാണെന്ന് കരുതുന്നു. എന്നാലത് അങ്ങനെയല്ല, ഇത്തരം വ്യാജ വാർത്തകളോട് താൻ പ്രതികരിക്കാറില്ലെന്നും അവർ പറഞ്ഞു.

തന്നെ പലപ്പോഴും വ്യാജവാർത്തകളുമായി വന്ന് ഈ സമൂഹം വേട്ടയാടിയിട്ടുണ്ട്. പണ്ടൊരിക്കൽ രണ്ടാം തരം സിനിമകളിൽ അഭിനയിക്കുന്ന ഒരു നടിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. സെക്സ് റാക്കറ്റ് കേസിലാണ് അവരെ അറസ്റ്റ് ചെയ്തത്. അന്ന് ആ പ്രതിയോട് കേരളാ പൊലീസ് എന്നെപ്പറ്റി ചോദിച്ചു. ഷക്കീലയ്ക്ക് നീയുമായി എന്താണ് ബന്ധമെന്ന് അവർ ചോദിച്ചു. എനിക്ക് ഒരു ബന്ധവും ഇല്ലാഞ്ഞിട്ടു കൂടി എന്നെ ഇതിൽ അനാവശ്യമായി വലിച്ചിഴച്ചത് എന്നെ മാനസികമായി തളർത്തി. അന്ന് ഞാൻ പ്രതികരിക്കാതിരുന്നത് ഒരു വിവാദം ആഗ്രഹിക്കാത്തത് കൊണ്ടാണെന്നും താരം പറയുന്നു.

എന്നാൽ മണിയൻപിള്ള രാജു തന്നെ നന്നായി സഹായിച്ചിട്ടുണ്ട്, 2017 ൽ പുറത്തിങ്ങിയ അൻവർ റഷീദ് ചിത്രമായ ചോട്ടാമുംബൈയിൽ ഷക്കീല ചെറിയൊരു വേഷം ചെയ്തിരുന്നു. മണിയൻപിള്ളയായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. അന്ന് അസുഖം വന്ന് കിടപ്പിലായ അമ്മയ്ക്ക് ഉടനേ ശസ്ത്രക്രിയ ചെയ്യണമെന്ന് പറഞ്ഞപ്പോൾ പണം തന്ന് സഹായിച്ചത് മണിയൻപിള്ളയാണെന്ന് ഷക്കീല പറയുന്നു.

താൻ അഭിനയിക്കേണ്ട മുഴുവൻ സീനുകളും അന്ന് ചിത്രീകരിച്ചു കഴിഞ്ഞിരുന്നില്ല. എന്നിട്ടും മണിയൻപിള്ള രാജു തനിക്ക് ഉടൻ ആവശ്യമുള്ള പണം മുൻകൂറായി തന്ന് സഹായിച്ചു. അന്ന് തനിക്ക് അത് വലിയൊരു സഹായമായി. ആ ഒരു കടപ്പാടും സ്നേഹവും അദ്ദേഹത്തോടുണ്ടെന്നത് ശരിയാണ് പക്ഷേ പ്രണയമുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും ഷക്കീല ഓർമിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here