ബാഹുബലി ഒന്നും പടമായി കാണാൻ സാധിക്കില്ല, അവാർഡ് കൊടുത്തത് തെറ്റ് – അടൂർ ഗോപാലകൃഷ്ണൻ

0
94

തിരുവനന്തപുരം: ലക്ഷകണക്കിന് സിനിമാപ്രേമികളുടെ മനം കവർന്ന ബാഹുബലിയെ വിമർശിച്ചു അടൂർ ഗോപാലകൃഷ്ണൻ രംഗത്ത് വന്നിരിക്കുവാണ്‌. ആസ്വാദകരുടെ മനസ്സ് തിരിച്ചറിയാൻ പറ്റാത്ത ബാഹുബലി പോലെയുള്ള തറ സിനിമകൾക്കാണ് ഇന്ന് അവാർഡ് കിട്ടുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഇന്നത്തെ ദേശീയ പുരസ്‌കാര സമിതി വെറും പ്രഹസനമാണ് കഥാ മൂല്യം ഇല്ലാത്ത സിനിമകൾ പുരസ്കാരങ്ങൾക് വേണ്ടി തിരഞ്ഞെടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നും സിനിമയെ ഇല്ലായിമ ചെയ്യാൻ വേണ്ടിയാണ് സെൻസർ ബോർഡ് ഉണ്ടാക്കി വെച്ചേക്കുന്നത് അടൂർ വിമർശനം തുടർന്നു.

സിനിമക്ക് മുൻപേ ഉള്ള സിഗരറ്റ് പരസ്യം പേടിപെടുത്തുന്നതാണ് അത് ഒഴുവാക്കാൻ കഴിയുന്നില്ല എങ്കിൽ പുകയില ഉത്പന്നങ്ങൾ എങ്കിൽ നിരോധിക്കാൻ സർക്കാർ തയാറാകണം എന്നും അടൂർ ആവശ്യപ്പെട്ടു.

സിനിമയെ പറ്റി ഒന്നും അറിയാതെ സെൻസർ ബോർഡിൽ ജോലി ചെയ്യുന്നവർ ഒരു പുസ്തകം പോലും നേരെ ചൊവ്വേ വായിച്ചിട്ട് ഉണ്ടാകില്ല,സിനിമയിൽ ഉള്ളതിന് എല്ലാം വിശദീകരണം കൊടുക്കുകയും അതിന് സർട്ടിഫിക്കറ്റ് കിട്ടണം എങ്കിൽ സെൻസർ ബോർഡ്‌ പറയുന്നപോലെ ചെയ്യണ്ട അവസ്ഥയായി എന്നും അടൂർ ഗോപാല കൃഷ്ണൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here