സിനിമ താരം പ്രിയാ രാമൻ ബിജെപിയിലേക്ക്

0
71

സിനിമ താരമായ പ്രിയ രാമൻ ബിജെപിയിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ബിജെപി ആന്ധ്രാപ്രദേശ് സംസ്ഥാനജനറൽ സെക്രട്ടറിയായ ബി സത്യമൂർത്തിയെയാണ് നടി ഈ കാര്യം അറിയിച്ചത്. കഴിഞ്ഞിടെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനു എത്തിയ നടി സത്യമൂർത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടി കാഴ്ചയിലാണ് നടി തന്റെ ആഗ്രഹം അറിയിച്ചത്.

താൻ സ്ഥാനമാണങ്ങൾക്ക് വേണ്ടി അല്ല ബിജെപിയിൽ ചേരുന്നതെന്നും പൊതു നന്മ മാത്രം ലക്ഷയമാക്കിയാണ് ബിജെപിയിൽ ചേർന്നു പ്രവർത്തിക്കാൻ ഉള്ള തീരുമാനം എടുക്കുന്നതെന്നും നടി കൂട്ടി ചേർത്തു. ആദ്യമായാണ് നടി ഒരു പാർട്ടിയിൽ അംഗത്വം എടുക്കുന്നതെന്നും പറഞ്ഞു. നടി മലയാളം തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിൽ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

ലോകസഭ തിരഞ്ഞെടുപ്പിന് ശേഷവും മുൻപുമായി നിരവധി സിനിമ രംഗത്തെയും സാമൂഹിക മേഖലയിലെയും കായിക മേഖലയിലേയുമായ ആളുകൾ ബിജെപിയിൽ ചേർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here