ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്ന് ജയിലിലടക്കപ്പെട്ട ശ്രീ കെ.സുരേന്ദ്രനും., തിരുവനന്തപുരം സിറ്റിയിൽ സിപിഎം അക്രമങ്ങളെ ജനാധിപത്യ രീതിയിൽ പ്രതിരോധിച്ച് വികസനത്തിനായി വോട്ട് ചോദിക്കുന്ന എസ്.സുരേഷിനേയും നമുക്ക് പിന്തുണക്കാം

0
784

വട്ടിയൂർക്കാവിലും കോന്നിയിലും മത്സരിക്കുന്ന ഈ രണ്ട് ബിജെപി സ്ഥാനാര്ഥികൾക്കും വിജയ സാധ്യത വളരെയേറെയാണ്. ഹൈന്ദവ സമൂഹം മനസ്സറിഞ്ഞു വോട്ട് ചെയ്താൽ കെ.സുരേന്ദ്രൻ കോന്നിയിലും അഡ്വ: എസ് സുരേഷ് വട്ടിയൂർക്കാവിലും ഉറപ്പായും വിജയിക്കും. കേരളാനിയമസഭയിൽ ഹിന്ദുവിനുവേണ്ടി ശബ്ദമുയർത്താൻ ഇവരിരുവർക്കും കഴിയുമെന്നുള്ളത്തിൽ തർക്കത്തിന് വകയില്ല. സമാധാന കാംക്ഷികൾക്ക് സിപിഎം ന്റെ അക്രമ രാഷ്ട്രീയത്തിനും ഹിന്ദു വിശ്വാസങ്ങൾക്കെതിരെയുള്ള അക്രമത്തിനും കനത്ത തിരിച്ചടി നൽകാനുള്ള ഒന്നാന്തരം അവസരമാണിത്.

ഈ രണ്ടുമണ്ഡലങ്ങളിലും കാഗ്രസ്സിന് വോട്ട് ചെയ്യുന്നതും കടപ്പുറത്ത് വാഴ നടുന്നതും ഒരുപോലെയാണ്. ജി.സുകുമാരൻ നായർക്ക് പ്രായമേറെയായി. അദ്ദേഹം പിച്ചും പേയുമൊക്കെ പറയും. വിവേകികളായ നാം അതൊക്കെ കാര്യമാക്കരുത്. ചിരിച്ചുതള്ളണം. സമുദായത്തിന്റെ പേരിലും ശബരിമലയിലെ അക്രമപരമ്പരകൾക്കെതിരായും വോട്ട് ചോദിക്കരുതെന്നൊക്കെ വോട്ടർമാരെ ഭയപ്പെടുന്നവർ പറയും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിക്കുള്ള അപേക്ഷകളിലും ജാതി മത കോളങ്ങൾ സജീവമായി നിലനിൽക്കുന്നിടത്തോളം കാലം അതിന്റെയൊക്കെ പേരിൽ ഏതൊര് സ്ഥാനാർഥിക്ക് വേണ്ടിയും നമുക്ക് വോട്ടഭ്യര്ഥിക്കാം. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്ന് ജയിലിലടക്കപ്പെട്ട ശ്രീ കെ.സുരേന്ദ്രനും., തിരുവനന്തപുരം സിറ്റിയിൽ സിപിഎം അക്രമങ്ങളെ ജനാധിപത്യ രീതിയിൽ പ്രതിരോധിച്ച് വികസനത്തിനായി വോട്ട് ചോദിക്കുന്ന എസ്.സുരേഷിനേയും നമുക്ക് പിന്തുണക്കാം…👍ഈ രണ്ട് സ്ഥാനാര്ഥികളുടേയും വിജയം ഈ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്. സംശയമില്ല….👍

LEAVE A REPLY

Please enter your comment!
Please enter your name here