ഇന്‍ഡ്യന്‍ ഭരണഘടനയിലെ 370ാം വകുപ്പും അതോടൊപ്പം വരുന്ന 35 എ എന്ന വകുപ്പും: ഡോ ടി. പി സെൻകുമാർ എഴുതുന്നു

0
499

1. ജമ്മു & കാശ്മീരിനെ സംബന്ധിക്കുന്ന ഇന്‍ഡ്യന്‍ ഭരണഘടനയിലെ 370 ാം വകുപ്പും അതോടൊപ്പം വരുന്ന 35 എ എന്ന വകുപ്പും സമഗ്രമായി മാറ്റിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനവും അത് രാജ്യസഭയും ലോക്സഭയും പാസ്സാക്കിയതും.
2. അതുകൊണ്ട് എന്തു സംഭവിക്കുന്നു?
3. ജമ്മു & കാശ്മീരിന്‍റെ ചരിത്രം
4. കശ്യപ്മീര്‍ – കശ്യപ്മീര്‍ എന്നത് കശ്യപ മഹര്‍ഷിയില്‍ നിന്നും ഉണ്ടായതാണ്. കശ്യപ്മീര്‍ എന്നത് കാശ്മീര്‍ ആയി മാറി. വേദങ്ങളില്‍ പോലും പരാമര്‍ശവിധേയമാണ് കാശ്മീര്‍. അശോക ചക്രവര്‍ത്തിയാണ് അഖണ്ഡഭാരതത്തിന്‍റെ ഭാഗമായി കാശ്മീരിനെ ലയിപ്പിച്ച ചക്രവര്‍ത്തി.

5. ഡി 1342 ല്‍ മാത്രമാണ് അറബി വംശജരായ ഷാ മീര്‍ കാശ്മീര്‍ പിടിച്ചടക്കുന്നത്.

6. 1586 ല്‍ അക്ബര്‍ ചക്രവര്‍ത്തി കാശ്മീര്‍ മുഗള്‍ സാമ്രാജ്യത്തിന്‍റെ ഭാഗമാക്കി.

7. 1819 ല്‍ മഹാരാജാ രജ്ഞിത് സിംഗ് ജമ്മൂ കാശ്മീര്‍ കീഴടക്കി.

8. 1846 മാര്‍ച്ചില്‍ രാജാ ഗുലാബ് സിംഗ് ബ്രട്ടീഷുകാരില്‍ നിന്നും ജമ്മു & കാശ്മീര്‍ 7.5 മില്യന്‍ രൂപയ്ക്ക് ഒരു കരാറിന്‍ പ്രകാരം വിലയ്ക്കു വാങ്ങി.

9. ഗുലാബ് സിംഗിന്‍റെ മകന്‍ രണ്‍ബീര്‍ സിംഗ് അവിടെ നിയമങ്ങളും, വ്യവസ്ഥകളും ഉണ്ടാക്കി.

10. 1925ല്‍ മഹാരാജാ ഹരിസിംഗ് സ്ഥാനാരോഹണം ചെയ്തു.

11. 1938 ജൂണ്‍ 20 ന് മുസ്ലീം കോണ്‍ഫറന്‍സ് ഷെയ്ക്ക് അബ്ദുള്ളയുടെ നേതൃത്വത്തില്‍ പ്രക്ഷോഭണങ്ങള്‍ തുടങ്ങി.

12. 25th of May 1946 Cabinet Mission issuing the memorandum of 12th of May 1946 in regard to state treaties paramount.

13. Invasion 20th of October 1947 by Pakistan sponsored tribesmen and army.

14. 27th October 1947 Maharaja Ranjit Singh’s letter of Accession to India to Lord Mount Batton.

15. Instrument of Accession – This instrument of Accession was in no way different from that executed by some 500 other states. It was unconditional, voluntary and absolute.

16. 1949ല്‍ ആര്‍ട്ടിക്കിള്‍ 370 താല്ക്കാലികം എന്ന നിലയില്‍ ചേര്‍ക്കുന്നു.

17. ആര്‍ട്ടിക്കിള്‍ 370 ന്‍റെ അടിസ്ഥാനത്തില്‍ പ്രസിഡണ്ടിന്‍റെ ഉത്തരവു വഴി ആര്‍ട്ടിക്കിള്‍ 35 എ എന്ന വകുപ്പുണ്ടാക്കുന്നു. ഇപ്രകാരം ജമ്മു കാശ്മീരിന് പ്രത്യേകമായ ഭരണഘടനയും, പതാകയും, പ്രസിഡണ്ടും, പ്രധാനമന്ത്രിയും എല്ലാം വരുന്നു. ഡോ.ശ്യാം പ്രസാദ് മുഖര്‍ജിയുടെ ജീവത്യാഗം ചെയ്ത പ്രവര്‍ത്തനഫലമായി പ്രസിഡണ്ടും പ്രധാനമന്ത്രിയും മാറി ഗവര്‍ണറും മുഖ്യമന്ത്രിയുമാകുന്നു. 1953 ജൂണ്‍ 23ന് ശ്രീനഗറിലെ ജയിലില്‍ വെച്ച് ഡോ.ശ്യാം പ്രസാദ് മുഖര്‍ജി ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നു.

18. ഡോ.അംബേദ്കര്‍, ഡോ.റാം മനോഹര്‍ ലോഹ്യ എന്നിങ്ങനെ പ്രഗല്ഭരായവര്‍ കാശ്മീരിന്‍റെ പ്രത്യേക പദവികള്‍ക്ക് എതിരായിരുന്നു. നെഹ്റുവിനു മാത്രമാണ് ഇക്കാര്യത്തില്‍ താല്പര്യമുണ്ടായിരുന്നത്. നെഹ്റുപോലും പറഞ്ഞിരുന്നത്, കാലക്രമേണ ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാകും എന്നാണ്.

19. The Constitution of J&K 1957

20. ജമ്മു കാശ്മീര്‍ ഭരണഘടനയുടെ ഭാഗമായി പെര്‍മനന്‍റ് റസിഡന്‍സ് എന്ന വിഭാഗം ഉണ്ടാക്കുന്നു. ജീഗയില്‍ നിന്ന് കുടിയേറിയവര്‍ക്ക് ഇത് നല്‍കുന്നില്ല. പക്ഷേ, പാക്കിസ്ഥാനില്‍ പോയവര്‍ക്ക് തിരിച്ചു കൊണ്ടു വന്ന് ഇത് നല്‍കുന്നുണ്ട്. ജമ്മൂ കാശ്മീരിലെ ജനസംഖ്യയെ മാറ്റിമറിക്കുന്നതിനും തദ്ദേശിയര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതുക്കുന്നതിനും വിധ്വംസക പ്രവര്‍ത്തകരെ കാശ്മീരില്‍ കുടിയേറ്റുന്നതിനും ഈ വകുപ്പുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു.

21. Part III Permanent residence

22. ഭാരതീയ ജനസംഘം മുതല്‍ ബിജെപിയുടെ 2019ലെ പ്രകടനപത്രികയില്‍ വരെ തുടര്‍ച്ചയായ ഉണ്ടായിരുന്ന ഒന്നാണ് തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ കാശ്മീരിന്‍റെ ഇത്തരം അതിക്രൂരതയോടെ ദുരുപയോഗം ചെയ്യപ്പെട്ട വകുപ്പുകള്‍ റദ്ദാക്കുമെന്നത്. അതാണ് ഇന്‍ഡ്യയുടെ പാര്‍ലമെന്‍റില്‍ ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായും, പ്രധാനമന്ത്രി നരേന്ദ്രമോദിജിയും, പാര്‍ലമെന്‍റംഗങ്ങളും ചേര്‍ന്ന് ബഹുഭൂരുപക്ഷത്തോടെ നടപ്പാക്കിത്. ഡോ.ശ്യാമപ്രസാദ് മുഖര്‍ജി, ദീന്‍ദയാല്‍ ഉപാധ്യായ, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എന്നിവരുടെ ആത്മാവുകള്‍ ഇതു കണ്ട് ആശ്വസിക്കുന്നുണ്ടായിരിക്കണം.

23. എന്താണ് ആര്‍ട്ടിക്കിള്‍ 370 ഉം 35എയും ഇല്ലാതാക്കിയതോടെ സംഭവിച്ചത്. ??

24. 5th August,2019

-ഇന്‍ഡ്യന്‍ ഭരണഘടന പൂര്‍ണമായും നടപ്പിലായി.
-ജമ്മു & കാശ്മീരിനുളള പ്രത്യേക നിയമം എടുത്തു കളഞ്ഞു.
-ഇന്‍ഡ്യന്‍ പതാകയോട് അനാദരവ് കാണിച്ചാല്‍ ശിക്ഷിക്കപ്പെടും
-ജമ്മു & കാശ്മീരിന് പ്രത്യേക പതാകയില്ല.
-എല്ലാ ഭാരതീയനും ജമ്മു & കാശ്മീരില്‍ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ അവകാശം
-പാര്‍ലമെന്‍റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും ജമ്മു & കാശ്മീരിലും നടപ്പാക്കല്‍
-ഇന്‍ഡ്യന്‍ ഭരണഘടന മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here